കട്ടപ്പന: നഗരസഭ എട്ടാം വാർഡിലെ നിർദ്ധന കുടുംബങ്ങൾക്ക് കൗൺസിലർ ധന്യ അനിലിന്റെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ സഹകരണത്തോടെ 120ൽപ്പരം കുടുംബങ്ങൾക്ക് കിറ്റുകൾ നൽകി. സി.പി.എം കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ. സജി വിതരണോദ്ഘാടനം നിർവഹിച്ചു.