ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി ചങ്ങനാശേരി യൂണിയന്റെ ധർമ്മഭട സംഘം. യൂണിയനുകീഴിലുള്ള ചങ്ങനാശേരി താലൂക്കിലെ 59 ശാഖകളിലെയും ദേവാലയങ്ങൾ, ഓഫീസ് മന്ദിരങ്ങൾ, ഓഡിറ്റോറിയങ്ങൾ, കൂടാതെ പൊലീസ് സ്റ്റേഷനുകൾ, ബസ് സ്റ്റാന്റ് തുടങ്ങിയ പൊതുസ്ഥലങ്ങൾ സൗജന്യമായി അണുനശീകരണം നടത്തും. മാടപ്പള്ളി ,പുതുപ്പള്ളിപ്പടവ്,മാന്തുരുത്തി, നെടുംകുന്നം നോർത്ത്, കാനം ,വാഴൂർ, ചാമംപതാൽ, കങ്ങഴ ,നെടുംകുന്നം തുടങ്ങിയ ശാഖകളിലും ക്ഷേത്രങ്ങളിലും കഴിഞ്ഞദിവസം അണുനശീകരണം നടന്നു. പ്രവർത്തനങ്ങൾക്ക് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ,യോഗം ഡയറക്ടർ ബോർഡംഗം സജീവ് പൂവത്ത്, കൗൺസിലർമാരായ പ്രതാപൻ, അജയകുമാർ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് രമേശ് കോച്ചേരിൽ,ശാഖാ സെക്രട്ടറിമാരായ,മനോജ് ഗുരുകുലം, രജിത്ത് രാജ്, ധർമ്മഭടന്മാരായ സന്തോഷ്, ജിജു അരയശ്ശേരി ,രാജേഷ് അയ്യപ്പൻ,സച്ചിൻ ചേകവർ, പ്രസൂൺ എന്നിവർ നേതൃത്വം നൽകി. നിലവിൽ രോഗികൾക്ക് സൗജന്യ വാഹന സൗകര്യം, മരുന്ന്, ഭക്ഷണം ,കൊവിഡ് ബാധിതരുടെ ശവസംസ്‌കാരത്തിന് സഹായം തുടങ്ങിയവ യൂണിയന്റെ നേതൃത്വത്തിൽ സൗജന്യമായി ചെയ്യുന്നുണ്ട്.