അയ്മനം : പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്ന് ബി.ജെ.പി അംഗവും, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ കെ.ദേവകിയെ ഒഴിവാക്കുന്നതായി പരാതി. രാഷ്ട്രീയ ലക്ഷ്യംവച്ച് മനപ്പൂർവ്വം ഒഴിവാക്കുകയാണെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ആരോപിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഹരികുമാർ, ജയൻ കുടമാളൂർ, പ്രമോദ് തങ്കച്ചൻ, അനു ശിവപ്രസാദ്, പ്രസന്ന വിജയൻ, സുനിത അഭിഷേക് , ബി.ജെ.പി പഞ്ചായത്ത് പ്രസിഡണ്ട് ഇ.വി ഓമനക്കുട്ടൻ, പഞ്ചായത്ത് ജനറൽ സെക്രട്ടറി സജി.പി എന്നിവർ യോഗത്തിൽ പങ്കെടുത്തു.