ചങ്ങനാശേരി: പുതുച്ചിറ യുവജനവേദിയും ബ്ലഡ് ഡോണേഴ്‌സ് കേരളയും സംയുക്തമായി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ രക്തദാന ക്യാമ്പ് നടത്തി. ചങ്ങനാശേരി ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ പി.എൻ ഷൈലമ്മാൾ, വിജീഷ്.വി എന്നിവർ പങ്കെടുത്തു. യുവജവേദി നേതാക്കളായ റെനി.പി.ജോസഫ്, ലിജോ.കെ ജോർജ്, ഷൈജു വി.ജെ, രാജീവ് ജോസഫ് ബ്ലഡ് ഡോണേഴ്‌സ് കേരള ഭാരവാഹികളായ വിനോദ് ഭാസ്‌കർ,ജിനു ജോസഫ് എന്നിവർ നേതൃത്വം നൽകി. സലിംകുട്ടി. പി.എ, ആഷാ രാജീവ്, സുബിൻ സോമൻ, ബിബിൻ ഫ്രാൻസിസ്, നിധീഷ് വർക്കി, സെബാസ്റ്റിൻ വർഗീസ്, വിഷ്ണു കുഞ്ഞുമോൻ, ഷെറിൻ വിൻസെന്റ്,മനോജ് ഗോപാൽ, ജോബി, നോബിൾ ജെയിംസ്,മുഹമ്മദ് മിർസാദ് എന്നിവർ രക്തദാനം നടത്തി.