പാലാ: ക്ഷീരകർഷകരായ കൊവിഡ് ദുരിതബാധിതർക്ക് ആശ്വാസമായി കേരള ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്‌സ് യൂണിയൻ (എ.ഐ.റ്റി.യു.സി ). കറവ പശുക്കൾക്ക് ആവശ്യത്തിന് ഭക്ഷണം നൽകാൻ കഴിയാത്തതുമൂലം കർഷകർക്ക് ഉണ്ടാകുന്ന ഉത്പാദനനഷ്ടം നികത്തുന്നതിനായി വിറ്റാമിൻ സപ്ലിമെന്റ് യൂണിയൻ വിതരണം ചെയ്തു. സപ്ലിമെന്റുകൾ ജോയിന്റ് കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എ.സി രാജേഷ് സി.പി.ഐ പാലാ മണ്ഡലം സെക്രട്ടറി അഡ്വ സണ്ണി ഡേവിഡിന് കൈമാറി. കേരള ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്‌സ് യൂണിയൻ ജില്ല പ്രസിഡന്റ് എൽസൺ കെ.പി, സെക്രട്ടറി വിൻസോ റ്റി എൻ, വൈസ് പ്രസിഡന്റ് രാജു രാജൻ, മേഖല സെക്രട്ടറി സെനിൽ വർഗീസ്, സി.പി.ഐ ലോക്കൽ സെക്രട്ടറി പി.എൻ പ്രമോദ്, കെ.എൻ ഹരികൃഷ്ണൻ, അനീഷ്.എസ് നായർ എന്നിവർ പങ്കെടുത്തു.