പാലാ: നഗരത്തിൽ മുനിസിപ്പൽ കെട്ടിടങ്ങളിലെ മുഴുവൻ കച്ചവടക്കാരുടെയും വാടക ഇളവ് ചെയ്ത് കൊടുക്കണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരക്ക് പ്രതിപക്ഷ നേതാവ് പ്രൊഫ.സതീഷ് ചൊള്ളാനി നിവേദനം നൽകി. നഗരപ്രദേശത്തെ വഴിവിളക്കുകൾ തെളിക്കുന്നതിനും കച്ചവടക്കാർക്ക് ലോക് ഡൗൺ കാലത്തെ വാടക ഇളവ് നൽകുന്നതിനും നടപടികൾ സ്വീകരിക്കണമെന്നാണ് പ്രൊഫ.സതീഷിന്റെ ആവശ്യം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജോയി എബ്രാഹവും പ്രൊഫ. സതീഷിനോടൊപ്പമുണ്ടായിരുന്നു.