malinama-aaru

മുണ്ടക്കയം: കഴിഞ്ഞ വര്‍ഷം മുണ്ടക്കയം, ഏന്തയാർ, വെമ്പാല മേഖലകളിൽ വ്യാപകമായ നാശമാണ് ഉണ്ടായത്. കിലോമീറ്ററോളം ദൂരത്തില്‍ മല ഒലിച്ചിറങ്ങിയിരിക്കുന്നു. ഇതിന്റെ ബാക്കി ഭാഗം അപകടഭീഷണിയുയര്‍ത്തി ഇപ്പോഴും നില്‍ക്കുകയാണ്. ഇതുേ പ്രദേശവാസികളെ ആശങ്കപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം ചെറുതും വലുതുമായ ഇരുപതോളം ഉരുള്‍പൊട്ടലുകള്‍ ഈ മേഖലയില്‍ ഉണ്ടായി. അതുകൊണ്ടുതന്നെ മഴ കനക്കുന്നതോടെ മലയോരമേഖല കനത്ത ആശങ്കയിലാവും. മഴ തുടർന്നാൽ കോസ്‌വേ പാലവും വെള്ളത്തിലാകും. കൂട്ടിക്കൽ പഞ്ചായത്തിലെ ഏന്തയാർ, ഇളങ്കാട്, മുകുളം, കൊടുങ്ങ ഈ മേഖലയിലെ ജനങ്ങൾ കടുത്ത ഭീതിയിലാണ് കഴിയുന്നത്.