കൊടുങ്ങൂർ:വിലത്തകർച്ചയും പ്രതികൂലസാഹചര്യങ്ങളും മൂലം കഷ്ടത്തിലായ മരച്ചീനി കർഷകരെ സഹായിക്കാൻ വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ മരച്ചീനി സംഭരണ പദ്ധതിക്ക് തുടക്കമായി. വാഴൂർ ബ്ലോക്ക് പഞ്ചായത്തും കൃഷി വകുപ്പും ക്ഷീരസംഘങ്ങളും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കൊടുങ്ങൂർ ക്ഷീരസംഘത്തിൽ നിയുക്ത ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. കർഷകരിൽ നിന്നും ഏഴു രൂപ നിരക്കിലാണ് മരച്ചീനി സംഭരിക്കുന്നത്. വാഴൂർ ഗ്രാമപഞ്ചായത്ത് രണ്ടു രൂപ വീതവും നല്കും.
ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള വാഴൂർ,കങ്ങഴ,വെള്ളാവൂർ,ചിറക്കടവ്,നെടുങ്കുന്നം,കറുകച്ചാൽ എന്നീ പഞ്ചായത്തുകളും കൃഷിഭവനുകളും, ക്ഷീര സംഘങ്ങളും സഹകരിക്കും. കെടുങ്ങൂർ , ഇളങ്ങോയി എന്നീ ക്ഷീരസംഘങ്ങളിൽ പദ്ധതി ആരംഭിച്ചു. കെടുങ്ങൂർ ക്ഷീരസംഘത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി അദ്ധ്യക്ഷത വഹിച്ചു. വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഷാജി പാമ്പൂരി, പി.എം. ജോൺ , ലതാ ഷാജൻ, ബ്ലോക്ക് പഞ്ചായത്തംഗം ഗീത.എസ്.പിള്ള, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ, ഗ്രാമപഞ്ചായത്തംഗം സേതുലക്ഷ്മി, കൃഷി വകുപ്പ് അസി.ഡയറക്ടർ ടി.ബിന്ദു, ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു, ക്ഷീരവികസന ഓഫീസർ ഷിഹാബുദീൻ ടി.എസ്, കൃഷി ആഫീസർ അരുൺകുമാർ, കൊടുങ്ങൂർ ക്ഷീരസംഘം പ്രസിഡന്റ് കൃഷ്ണൻ കുട്ടി ചെട്ടിയാർ, സെക്രട്ടറി വി.എൻ.മനോജ് എന്നിവർ സംസാരിച്ചു.