നീണ്ടൂർ: പഞ്ചായത്തിൽ കൊവിഡ് ദുരിതമേഖലകളിൽ സന്നദ്ധ പ്രവർത്തനം നടത്തുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പുരോഗമന കലാ സാഹിത്യസംഘം നീണ്ടൂർ യൂണിറ്റ് പി.പി.ഇ കിറ്റുകൾ സമ്മാനിച്ചു. സംഘം മേഖല സെക്രട്ടറി പി.സി സുകുമാരൻ ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് ആർ. രാഹുലിന് കിറ്റുകൾ കൈമാറി. കെ.പി ഗോപിനാഥ്, സി.പി.എം ലോക്കൽ കമ്മറ്റി സെക്രട്ടറി എം.എസ് ഷാജി, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏറ്റുമാനൂർ ഏരിയ സെക്രട്ടറി ഷീജ എന്നിവർ പങ്കെടുത്തു.