കുമരകം: മുഹമ്മ റൂട്ടിൽ ബോട്ട് സർവീസ് ഇല്ലാത്തതുമൂലം സർക്കാർ ഉദ്യോഗസ്ഥർക്ക് യാത്രാദുരിതമേറി.മുഹമ്മയിൽ നിന്നും മുപ്പത് കിലോമീറ്ററോളം അധികം ദൂരം യാത്ര ചെയ്താലേ ഇവർക്ക് ജോലി സ്ഥലത്ത് എത്താനാകു. തിരിച്ചുള്ള യാത്രകൂടിയാകുമ്പോൾ ഇരട്ടിദുരിതം. അയ്മനം,കുമരകം,തിരുവാർപ്പ് മേഖലയിലെ മുപ്പതിലധികം സർക്കാർ ഉദ്യോഗസ്ഥരാണ് ദിവസവും ബോട്ടിനെ ആശ്രയിക്കുന്നത്. ഇപ്പോൾ തണ്ണീർമുക്കം ബണ്ടിലൂടെ റോഡ് മാർഗം വേണം ഓഫീസിലെത്താൻ. കാലവർഷം ശക്തമായതോടെ യാത്രാദുരിതമേറി. അതിനാൽ രാവിലെയും വൈകിട്ടും രണ്ടു ബോട്ട് സർവീസുകൾ ലോക്ക് ഡൗൺ കാലത്ത് അടിയന്തിരമായി ഏർപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് അയ്മനം പഞ്ചായത്ത്‌ പ്രസിഡന്റ് സബിത പ്രേംജി, വൈസ് പ്രസിഡന്റ് മനോജ്‌ കരീമഠം എന്നിവർ റവന്യു മന്ത്രിക്ക് നിവേദനം നൽകി.