ചിറക്കടവ്: പൊൻകുന്നം-പുനലൂർ ഹൈവേ വികസന ഭാഗമായി കഴിഞ്ഞ ദിവസം നിർമ്മിച്ച കൽക്കെട്ട് ഇടിഞ്ഞ് സമീപത്തെ കുളത്തിൽ പതിച്ചു. ചിറക്കടവ് എസ്.ആർ.വി ജംഗ്ഷന് സമീപം റോഡരികിലുള്ള കുളത്തിലേക്കാണ് ഇടിഞ്ഞുവീണത്. ചൊവ്വാഴ്ച രാത്രി കനത്തമഴയിലാണ് കെട്ടിടിഞ്ഞത്.