ചങ്ങനാശേരി: നഗരസഭയുടെ ഫാത്തിമാപുരത്തുള്ള പൊതുശ്മശാനത്തിന്റെ സംരക്ഷണഭിത്തി കനത്ത മഴയെ തുടർന്നു ഇടിഞ്ഞുവീണു. 50 വർഷത്തിലേറെ കാലപ്പഴക്കമുള്ള ചുറ്റുമതിലാണ് ഇന്നലെ ഉച്ചയോടെ ഇടിഞ്ഞുവീണത്. പുതിയ മതിൽ നിർമ്മിക്കുമെന്ന് ചെയർപേഴ്‌സൺ സന്ധ്യ മനോജ് പറഞ്ഞു. ചെയർപേഴ്‌സൺ സന്ധ്യ മനോജ്, വൈസ് ചെയർമാൻ ബെന്നി ജോസഫ്, എൽസമ്മ ജോബ്, കുഞ്ഞുമോൾ സാബു, സന്തോഷ് ആന്റണി, ജോമി ജോസഫ്, പി.എ നിസാർ, മോളമ്മ സെബാസ്റ്റ്യൻ, ടെസ വർഗ്ഗീസ്, സെക്രട്ടറി വി.പി ഷിബു, എഞ്ചീനീയർ, കെ.റ്റി സാജൻ, ജെഎച്ച്‌ഐ മാരായ സുധാ കമൽ, ആശാമേരി എന്നിവർ സ്ഥലം സന്ദർശിച്ചു.