കട്ടപ്പന: പാമ്പിനെ കണ്ട് വെട്ടിച്ചുമാറ്റുന്നതിനിടെ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ഇടപ്പൂക്കുളം ഇലഞ്ഞി പുത്തൻവീട്ടിൽ ശ്രീജേഷിനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആലടി ഇടപ്പൂക്കുളം റോഡിൽ വലിയ ഇലവിന് സമീപമായിരുന്നു അപകടം. ആലടി സർക്കാർ ആശുപത്രിയിൽ നിന്ന് മരുന്നുവാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്രീജേഷ്. റോഡിനു കുറുകെ കിടന്ന പാമ്പിനെ കണ്ട് കാർ വെട്ടിച്ചു മാറ്റുന്നതിനിടെ 15 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ കാർ മരത്തിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി.