kallarkutty-dam
ചിത്രം: കല്ലാര്‍കുട്ടി അണക്കെട്ട് തുറന്നപ്പോള്‍

അടിമാലി: രണ്ട് ദിവസമായി പെയ്യുന്ന മഴയെ തുടർന്ന് ജലനിരപ്പുയർന്നതോടെ കല്ലാർകുട്ടി അണക്കെട്ട് തുറന്നു. ഇന്നലെ രാവിലെ അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്ന് വെള്ളം പുറത്തേക്കൊഴുക്കി. അണക്കെട്ടിന് താഴ് ഭാഗത്തേക്കുള്ള പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് ബന്ധപ്പെട്ടവർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മഴ കനത്തപ്പോഴും അണക്കെട്ടിന്റെ ഷട്ടർ തുറന്ന് ജലനിരപ്പ് ക്രമീകരിച്ചിരുന്നു. അടിമാലിയിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞ രണ്ട് ദിവസമായി പരക്കെ മഴ ലഭിച്ചു. മാങ്കുളം, ബൈസൺവാലി, വെള്ളത്തൂവൽ, പള്ളിവാസൽ, കുരിശുപാറ തുടങ്ങിയ സമീപപ്രദേശങ്ങളിലും മഴപെയ്തു. മണ്ണിടിച്ചിൽ പോലുള്ള അനിഷ്ടസംഭവങ്ങൾ അടിമാലി മേഖലയിൽ എവിടെയും നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മുതിരപ്പുഴ, നല്ലതണ്ണി, ദേവിയാർ തുടങ്ങിയ പുഴകളിൽ ജലനിരപ്പുയർന്നു.