വൈക്കം : വെള്ളപൊക്കത്തിന്റെയും കൊവിഡിന്റെയും ദുരിതം അനുഭവിക്കുന്ന വൈക്കം നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികൾ,ചുമട്ട് തൊഴിലാളികൾ,വഴിയോരകച്ചവടക്കാർ എന്നിവർക്ക് ഐ.എൻ.ടി.യു.സി വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറികിറ്റുകൾ വിതരണം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ഇടവട്ടം ജയകുമാർ വിതരണം ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ സലാം റാവുത്തർ,നഗരസഭ സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻ ബി ചന്ദ്രശേഖരൻ,കൗൺസിലർ രാജശ്രീ വേണുഗോപാൽ,വി.അനൂപ്,വൈക്കം ജയൻ,സന്തോഷ് ചക്കനാടൻ,ബാബു മംഗലത്ത്,റജി,വേണുഗോപാൽ എന്നിവർ പങ്കെടുത്തു