കട്ടപ്പന: റിട്ട. ഹെഡ്മാസ്റ്ററും കേരള കോൺഗ്രസ്(എം) ഉടുമ്പൻചോല നിയോജക മണ്ഡലം മുൻ പ്രസിഡന്റുമായ മേരികുളം പെരുംപനച്ചിയിൽ ഒ.വി. ജോൺ(85) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30 ന് മേരികുളം സെന്റ് ജോർജ് പള്ളിയിൽ. ഇടുക്കി പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് പകരം ഭൂമി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരങ്ങൾ, പട്ടയ സമരം, കുടിയേറ്റ കർഷക സമരങ്ങൾ എന്നിവയിലെ മുന്നണി പോരാളിയായിരുന്നു. കർഷകസമരങ്ങളുടെ ഭാഗമായി ലോക്കപ്പ് വാസം അനുഭവിച്ചിട്ടുണ്ട്. മേരികുളം സെന്റ് മേരീസ് യു.പി. സ്‌കൂളിലെ റിട്ട. ഹെഡ്മാസ്റ്ററാണ്. അദ്ധ്യാപക സംഘടനയായ കെ.എ.പി.ടി. യൂണിയൻ നേതാവ്, അയ്യപ്പൻകോവിൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്, കയർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മേരിക്കുട്ടി മാട്ടുക്കട്ട പാലത്തിങ്കൽ കുടുംബാംഗം. മക്കൾ: അജീന ടോം(ലാബ് ടെക്‌നീഷ്യൻ, ഇടുക്കി ഡി.എം.ഒ. ഓഫീസ്), ആറ്റ്‌ലി പിജോൺ (ഹെൽത്ത് ഇൻസ്‌പെക്ടർ, കട്ടപ്പന നഗരസഭ), അലന്റി പി. ജോൺ(യു.എസ്.എ). മരുമക്കൾ: ടോം ലൂക്കോസ് പോത്തൻപറമ്പിൽ (റിട്ട. ഹെഡ്മാസ്റ്റർ, നെടുങ്കണ്ടം ഗവ. യു.പി.എസ്), ബീന ജോസഫ് കൂറ്റാരപ്പള്ളിൽ(ചേർപ്പുങ്കൽ), സ്മിത നെല്ലിക്കുന്നേൽ മൈലക്കൊമ്പ്(യു.എസ്.എ).