രാജാക്കാട്.എസ്. എൻ. ഡി. പി യോഗം 1209 ാം നമ്പർ രാജാക്കാട് ശാഖയുടെ കീഴിലുള്ള കുടുംബ യൂണിറ്റിലെ കൊവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് 'ഗുരുകാരുണ്യം' പദ്ധതി പ്രകാരം ഭക്ഷ്യവസ്തു കിറ്റുകൾ നൽകി.ശാഖാ പ്രസിഡന്റ് തുളസി വെള്ളച്ചാലിൽ, സെക്രട്ടറി കെ. ടി.സുജിമോൻ, കമ്മിറ്റി അംഗം അജിമോൻ, വനിതാ സംഘം പ്രസിഡന്റ് ആശ ശശികുമാർ, സെക്രട്ടറി ബിനി ബേബി, യൂണിയൻ യുത്ത്മൂവ് മെന്റ് വൈസ് പ്രസിഡന്റ് സനിൽ രമണൻ, സൈബർ സേന അംഗം അമ്പാടി സുഗുണൻ തുടങ്ങിയവർ നേതൃത്വം നൽകി.