കട്ടപ്പന: ശാന്തിഗ്രാം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നിർദ്ധനർക്ക് കിറ്റ് വിതരണം ചെയ്തു. 12 ഇനം സാധനങ്ങൾ അടങ്ങിയ കിറ്റാണ് 300ൽപ്പരം കുടുംബങ്ങൾക്ക് നൽകുന്നത്. ബാങ്ക് പ്രസിഡന്റ് ജോയി ജോർജ് വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി മാത്യു തോമസ്, ഭരണസമിതി അംഗങ്ങളായ സിബി കല്ലാചാനിൽ, റെജി വാഴച്ചാലിൽ, ഉഷ സെൽവരാജ് എന്നിവർ പങ്കെടുത്തു.