പൊൻകുന്നം: വീടിന്റെ കുളിമുറിയിൽ സൂക്ഷിച്ചിരുന്ന 44 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പൊൻകുന്നം എക്‌സൈസ് സംഘം പിടികൂടി. തെക്കേത്തുകവല കങ്ങഴക്കുന്നേൽ കെ.പി.സജീവി(സത്യൻ)ന്റെ വീട്ടിൽ നിന്നാണ് കണ്ടെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത് കെ.നന്ദിയാട്ട്, പ്രിവന്റീവ് ഓഫീസർ ജെയ്‌സൺ ജേക്കബ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീലേഷ്, നിമേഷ്, അഭിലാഷ്, ഡ്രൈവർ മുരളീധരൻ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.