ചിറക്കടവ് :കോൺഗ്രസ് ആറാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 25 വീടുകളിൽ ഭക്ഷ്യധാന്യ കിറ്റുകളും മരുന്നുകളും വിതരണം ചെയ്തു. വാർഡ് പ്രസിഡന്റ് ഇന്ദുകല എസ്.നായർ, രാജൻ വടക്കേടത്ത്, അനന്തകൃഷ്ണൻ,ആനന്ദ്, സച്ചിൻ തോമസ് പുളിക്കൽ, മിഥുൻ ലാൽ,സുമിത് എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.