ചങ്ങനാശേരി: തൃക്കൊടിത്താനം മഹാക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ അടിയന്തിരമായി ചെയ്യുന്നതിന് നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് അംഗം അഡ്വ കെ.എസ് രവി പറഞ്ഞു. ക്ഷേത്രമതിൽ ഇടിഞ്ഞുവീണതുമായി ബന്ധപ്പെട്ടു അദ്ദേഹം സ്ഥലം സന്ദർശിച്ചു. നവീകരണ ജോലികൾക്ക് ഭീമമായ തുക വേണ്ടി വരും. ഈ സാഹചര്യത്തിൽ പുരാവസ്തു വകുപ്പിന്റെ സഹായം കൂടി ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഗോപുരനിർമാണ ജോലികൾ ആരംഭിക്കാൻ അസി.എൻജിനീയർ ഹരികൃഷ്ണന് അദ്ദേഹം നിർദേശം നൽകി.