തെക്കേത്തുകവല: കവലയിലെ ഹൈമാസ്റ്റ് ലൈറ്റും മറ്റ് വഴിവിളക്കുകളും തകരാറിലായി. ഹൈവേ നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി റോഡും ഓടയും പൊളിച്ച് അപകടകരമായ നിലയിലാണ് വഴി. ഇതിനിടെ വെളിച്ചമില്ലാതായത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടായി. ഹൈമാസ്റ്റ് ലൈറ്റിന്റെ തകരാർ പരിഹരിക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.