എലിക്കുളം: മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റി എലിക്കുളം പഞ്ചായത്തിന് രണ്ടാവട്ടവും പാലും റൊട്ടിയും എത്തിച്ചു. കൊവിഡ് രോഗികൾ, ക്വാറന്റീനിലുള്ളവർ തുടങ്ങിയവർക്കായാണ് ഉത്പന്നങ്ങൾ എത്തിച്ചുനൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി ഏറ്റുവാങ്ങി.