കട്ടപ്പന: പൾസ് ഓക്‌സീമീറ്റർ ചലഞ്ചിലേക്ക് നഗരസഭ ജീവനക്കാർ ചേർന്ന് സമാഹരിച്ച 26,000 രൂപ ഉപയോഗിച്ച് വാങ്ങിയ 18 പൾസ് ഓക്‌സി മീറ്ററുകൾ സെക്രട്ടറി സന്തോഷ് കുമാർ മാമ്പള്ളി, നഗരസഭാദ്ധ്യക്ഷ ബീന ജോബിക്ക് കൈമാറി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഏലിയാമ്മ കുര്യാക്കോസ്, നഗരസഭാ ജീവനക്കാർ എന്നിവർ പങ്കെടുത്തു.