കുമരകം: കുമരകം ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജിൽ കോമേഴ്‌സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ബിസിനസ് ലോ, കണക്ക്, ഫിസിക്സ്‌, ബയോകെമിസ്ട്രി, മൈക്രോബയോളജി എന്നീ വിഷയങ്ങൾക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകർ കോട്ടയം കോളേജ് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലെ ഗസ്റ്റ് അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം.താല്പര്യമുള്ളവർ WWW.SNASCOLLEGE.COM എന്ന കോളേജ് വെബ്സൈറ്റിൽ നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് guestfacultysnasc@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അപേക്ഷകൾ അയയ്ക്കണം. മെയ്‌ 31ന് മുൻപായി അപേക്ഷകൾ ലഭിച്ചിരിക്കണം.