kit

കോട്ടയം : ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷൻ പരിധിയിൽ വരുന്ന പനച്ചിക്കാട്, കുറിച്ചി, പുതുപ്പള്ളി പഞ്ചായത്തുകളിൽ 500 പച്ചക്കറി കിറ്റ് ജില്ലാ പഞ്ചായത്ത് അംഗം പി.കെ.വൈശാഖ് ക്രമീകരിച്ച് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. കുറിച്ചി അദ്വൈത ആശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യ, പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ, ബിനു സോമൻ, ബാബുകുട്ടി ഈപ്പൻ, സിബി ജോൺ, രാജശേഖരൻ നായർ, ബെറ്റി ടോജോ, റെജി, റ്റി.എസ് സലീം, മൊട്ടി കാവനാടി, അരുൺ ബാബു, രാഹുൽ മറിയപ്പളളി, അരുൺ മാർക്കോസ്സ്, നിജു വാണിയപുരയ്ക്കൽ, ബി.അജിത്ത്, റ്റിബിൻ തുടങ്ങിയവർ പങ്കെടുത്തു.