മേവട :അക്ഷരസേന പുസ്തകവണ്ടി ഫ്‌ളാഗ് ഒഫ് ചെയ്തു. ഇന്ന് മുതൽ മേവട സുഭാഷ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വീടുകളിൽ പുസ്തകം എത്തിച്ചുനൽകും. ലൈബ്രറി കൌൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ ആർ.വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പുസ്തക വിതരണം. കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ് നോവലിസ്റ്റ് ജോസ് മംഗലശേരിക്ക് പുസ്തകം നൽകി ഉദ്ഘാടനം നിർവഹിച്ചു. പുസ്തകവണ്ടിയുടെ ഫ്ലാഗ് ഒഫ് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ.ജോർജ് നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം മഞ്ജു ദിലീപ്, ലൈബ്രറി ഭാരവാഹികളായ ടി.സി ശ്രീകുമാർ, കെ.ആർ ഹരിദാസ്, വി.ഡി സാബു, വി.റ്റി ബിനു, ഷിജി രഘു എന്നിവർ പരിപാടിയിൽ പങ്കെടുത്തു.