കട്ടപ്പന: ബാർബർ ഷോപ്പുകൾ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന് കട്ടപ്പന നഗരസഭ കൗൺസിലർ പ്രശാന്ത് രാജു നിവേദനം നൽകി. കടകൾ പൂട്ടിയതോടെ ഈ മേഖലയിലെ തൊഴിലാളികൾ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് വീടുകളിലെത്തി മുടിവെട്ടുന്നതിന് അനുമതി നൽകിയിരുന്നു. ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് അടിയന്തരമായി വാക്‌സിൻ നൽകി ഉപാധികളോടെ കടകൾ തുറക്കാൻ അനുമതി നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.