പാലാ: പാതിവഴിയിൽ നിർമ്മാണം നിലച്ച അരുണാപുരം പാലത്തിനും മിനി ഡാമിനുമായി 19.70 കോടി രൂപ അനുവദിപ്പിച്ചെന്ന മാണി.സി.കാപ്പന്റെ അവകാശവാദം ശുദ്ധകളവാണെന്ന് കേരള കോൺൺഗ്രസ് എം പാലാ നിയോജകമണ്ഡലം ഭാരവാഹികൾ ആരോപിച്ചു. തുക അനുവദിച്ചു എന്നു പറയുന്ന ഉത്തരവ് പ്രസിദ്ധീകരിക്കാൻ കാപ്പനെ വെല്ലുവിളിക്കുന്നതായും കേരള കോൺഗ്രസ് എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം, മുത്തോലി മണ്ഡലം പ്രസിഡന്റ് ടോബിൻ കണ്ടനാട്ട്, ടൗൺ മണ്ഡലം പ്രസിഡന്റ് ബിജു പാലൂപ്പടവൻ എന്നിവർ പറഞ്ഞു. തുക അനുവദിച്ചു കൊണ്ട് ഒരു ഉത്തരവും സർക്കാർ പുറപ്പെടുവിച്ചിട്ടില്ല. പദ്ധതി ഉപേക്ഷിക്കപ്പെട്ടിരുന്നതായി കാപ്പൻ പറഞ്ഞത് പച്ചക്കള്ളമാണ്. പദ്ധതി ഒരു സമയത്തും ഉപേക്ഷിക്കപ്പെട്ടിരുന്നില്ല.
ജ്യാള്യത മറയ്ക്കുവാനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയുമായി കാപ്പൻ രംഗത്തുവന്നിരിക്കുന്നതെന്നും കേരളാ കോൺഗ്രസ് എം നേതാക്കൾ ആരെപിച്ചു.