kobaniyan

വൈക്കം: ചെമ്മനത്തുകര ആനന്ദഭവനം പരേതനായ തങ്കപ്പന്റെ മകൻ അനിയൻ (58, ആനന്ദ് ഓയിൽ ഉടമ) നിര്യാതനായി. സി.പി.എം ചെമ്മനത്തുകര ബ്രാഞ്ച് അംഗം, കർഷക സംഘം, പുരോഗമന കലാസാംസ്കാരിക സമിതി ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നോബി. മാതാവ്: ആനന്ദവല്ലി. മക്കൾ: അമൽ, അനന്ദു. മരുമകൾ: ഡോ. ആര്യലക്ഷ്മി. സംസ്കാരം നടത്തി.