വൈക്കം: കൊവിഡ് 19 മായി ബന്ധപ്പെട്ട് ടി.വി പുരം പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് പള്ളിപ്രത്തുശ്ശേരി സഹകരണ ബാങ്ക് സർജിക്കൽ ഗ്ലൗസ്, ഗൗൺ, ബഫന്റ് ക്യാപ്, പി.പി.ഇ. കിറ്റ്, സാനിറ്റൈസർ, ഗ്ലൂക്കോമീറ്റർ എന്നിവ നൽകി. ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ സാധന സാമഗ്രികൾ ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണിയിൽ നിന്നും ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് കവിത റെജിയും ഡോ.വി.കെ ഷാജിയും ചേർന്ന് ഏറ്റുവാങ്ങി. പഞ്ചായത്തംഗങ്ങളായ ശ്രീകുമാർ,അഖിൽ, ദീപ ബിജു, സീമ സുജിത് സൂനമ്മ ബേബി, ശ്രീജി ഷാജി, ബാങ്ക് ബോർഡ് അംഗങ്ങളായ ജോജോ,അനിയപ്പൻ, ബിനു, ശിവദാസൻ, റജിമോൻ , സെക്രട്ടറി എൻ.കെ.സെബാസ്റ്റ്യൻ, സോണി ജോസഫ് , ഹെൽത്ത് സെന്റർ ജെ.എച്ച്. ഐ കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.