മുണ്ടക്കയം : എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയനും, മണ്ണനാനി ശാഖയും സംയുക്തമായി കൊവിഡ് ബാധിതർക്കും മറ്റുള്ളവർക്കും ഭക്ഷ്യധാന്യങ്ങളുടെ വിതരണം നടത്തി. യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. ശാഖ പ്രസിഡന്റ് കെ.ആർ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങൾക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണ ഉദ്ഘാടനം വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് പദ്മിനി രവീന്ദ്രൻ നിർവഹിച്ചു. ശാഖാ സെക്രട്ടറി പി.എൻ.നാരായണൻ, വൈസ് പ്രസിഡന്റ് പി.എസ്.ബാബു, യൂണിയൻ കമ്മിറ്റി അംഗം കെ.ആർ.അനിൽകുമാർ, സരിത് എന്നിവർ പങ്കെടുത്തു. ഗുരു കാരുണ്യം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കിറ്റുകൾ നൽകിയത്.