മുണ്ടക്കയം : കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി മുണ്ടക്കയം സർവീസ് സഹകരണ ബാങ്കിന്റെയും, ഭരണസമിതി അംഗങ്ങളുടെയും, ജീവനക്കാരുടെയും വിഹിതമായി 4 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ തീരുമാനിച്ചു. അംഗങ്ങളുടെ വായ്പകൾക്ക് മൂന്നുമാസത്തേക്ക് പിഴപ്പലിശ ഒഴിവാക്കാനും, കുടിശികരഹിത വായ്പകൾക്ക് ഒരു ശതമാനം പലിശ റിബേറ്റ് നൽകാനും തീരുമാനിച്ചതായി പ്രസിഡന്റ് റോയി കപ്പലുമാക്കൽ അറിയിച്ചു.