thomas-chazhi

കാഞ്ഞിരമറ്റം : അകലക്കുന്നം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മുണ്ടൻകുന്ന് കുടുംബാരോഗ്യകേന്ദ്രത്തിൽ ആരംഭിച്ച ഡൊമിസിലിയറി കെയർ സെന്ററിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജാൻസി ബാബു അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് രാജശേഖരൻനായർ, ബ്ലോക്ക്പഞ്ചായത്ത് അംഗം ബെറ്റിറോയി,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജേക്കബ് തോമസ് താന്നിക്കൽ, സിന്ധു അനിൽകുമാർ, ശ്രീലതാജയൻ,മാത്തുക്കുട്ടി ഞായർകുളം,ബെന്നി വടക്കേടം,രഘു കെ.കെ.,ജോർജ്ജ്‌തോമസ്,ജീനാജോയി തുടങ്ങിയവർ പ്രസംഗിച്ചു.