തൃക്കൊടിത്താനം : തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിൽ കൊവിഡ് ബാധിച്ച് മരിച്ച ഏത് സമുദായത്തിൽപ്പെ ട്ടവരുടെയും മൃതദേഹം എസ്.എൻ.ഡി.പി 59-ആം നമ്പർ ശാഖാ ശ്മശാനത്തിൽ സംസ്കരിക്കാം. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച വായോധികയുടെ മൃതദേഹം സംസ്കരിക്കാൻ സ്ഥലം കിട്ടാതെ ബുദ്ധിമുട്ടിയപ്പോൾ പറാൽ ശാഖാ ശ്മശാനത്തിലാണ് സംസ്കരിച്ചത്. ഇതിനു ശേഷമാണ് താലൂക്ക് യൂണിയൻ ഈ തീരുമാനം എടുത്തതെന്ന് ശാഖാ സെക്രട്ടറി കെ.എസ്.ഷാജി പറഞ്ഞു.