വൈക്കം : കൊവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന വൈക്കം നിവാസികൾക്ക് യു.എ.ഇയിലെ വൈക്കം താലൂക്ക് പ്രവാസി സംഘടനയായ വിനിക്‌സിന്റെ സാന്ത്വന സ്പർശം. വൈക്കംബ്ലോക്ക് പഞ്ചായത്തിലെ സി.എഫ്.എൽ.ടി.സി യിലേക്ക് വിനിക്‌സ് നൽകിയ ധനസഹായം പ്രസിഡന്റ് ടോമിച്ചൻ വൈക്കംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രഞ്ജിത്തിന് കൈമാറി. വിനിക് സിന്റെ രക്ഷാധികാരിയും യു.ബി.എൽ ചെയർമാനുമായ ബിബിജോൺ, ജനറൽ സെക്രട്ടറി എ.കെ.സെബാസ്റ്റ്യൻ, ട്രഷറർ പ്രേംകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സഹായധനം സ്വരൂപിച്ചത്. സജിമോൻ, സുനിൽ പിള്ള, ഉണ്ണിക്കൃഷ്ണണൻ ,സജീവ്, ലതാസുനിൽ, ബിന്നി തുടങ്ങിയവർ പങ്കെടുത്തു.