വൈക്കം : കൊവിഡ് മഹാമാരിയുടെ കാലത്ത് എണ്ണ കമ്പനികളിൽ നിന്ന് വിലനിർണയ അധികാരം എടുത്ത് കളഞ്ഞും പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിൽ കുറവ് വരുത്തിയും വില കുറച്ച് ജനങ്ങളുടെ ദുരിതം കുറയ്ക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയ്യാറാകാത്തതിൽ ബി.ഡി.ജെ.എസ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.പി.സെൻ ഉദ്ഘാടനം ചെയ്തു. ഇ.ഡി.പ്രകാശൻ, ചന്ദ്രബാബു, പി.കെ.ശശിധരൻ, വിജി ദാമോദരൻ, വിമൽ വെള്ളൂർ, കുഞ്ഞുമോൻ, ലതീഷ്, അഡ്വ:വിഷ്ണു, ബിനീഷ് കടുത്തുരുത്തി, രഞ്ജിത് എന്നിവർ സംസാരിച്ചു.