തലയോലപ്പറമ്പ് : കൊവിഡ് ദുരിതബാധിതരായ ക്ഷീരകർഷകരുടെ കറവ പശുക്കൾക്ക് ആവശ്യത്തിന് ഭക്ഷണം നൽകാൻ കഴിയാത്തത് മൂലമുണ്ടായ ഉത്പാദന നഷ്ടം നികത്തുന്നതിനായി കേരള ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്‌ടേഴ്‌സ് യൂണിയൻ വിറ്റാമിൻ സപ്ലിമെന്റുകൾ വിതരണം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എ.സി. രാജേഷ് സി.കെ.ആശ എം.എൽഎയ്ക്ക് സപ്ലിമെന്റുകൾ കൈമാറി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. പ്രകാശ്, ജില്ലാ സെക്രട്ടറി ടി.എൻ.വിൻസോ, വൈക്കം മേഖലാ പ്രസിഡന്റ് അരുൺചന്ദ്, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്.പി.സുമോദ്, സി.പി.ഐ ജില്ലാ എക്‌സി. അംഗം ജോൺ വിജോസഫ്, എ.ഐ.വൈഎഫ് മണ്ഡലം പ്രസിഡന്റ് അഡ്വ.എം.ജി.രഞ്ജിത്ത്, സെക്രട്ടറി പി.ആർ.ശരത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.