മുണ്ടക്കയം : ലോക് ഡൗണിനെ തുടർന്ന് മുണ്ടക്കയം ടൗണിലെ ബി.എം.എസ് വാർക്ക തൊഴിലാളി യൂണിയൻ പ്രവർത്തകർ ആരംഭിച്ച പൊതിച്ചോർ വിതരണം 21 ദിനങ്ങൾ പിന്നിട്ടു. ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള കൊവിഡ് രോഗികൾക്കും, കുടുംബാംഗങ്ങൾക്കും, പൊലീസ് സ്റ്റേഷനിലും പൊതിച്ചോർ എത്തിച്ചു നൽകുന്നുണ്ട്.
യൂണിയൻ മേഖലാ പ്രസിഡന്റ് പി.ആർ.സുരേന്ദ്രൻ , സെക്രട്ടറി പി.എസ്.ഷാജി ,നേതാക്കളായ എ.കെ.ബാബു ,പി. എസ്.അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം.