ചിറക്കടവ് : കേരള കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തമ്പലക്കാട് നല്ല സമറായൻ ആശ്രമത്തിലേക്ക് ഓക്‌സിമീറ്ററുകൾ വിതരണം ചെയ്തു. ആശ്രമം ഡയറക്ടർ ഫാ.റോയി വടക്കേൽ മണ്ഡലം പ്രസിഡന്റ് ലാജി മാടത്താനിക്കുന്നേൽ നിന്ന് ഓക്‌സിമീറ്ററുകൾ ഏറ്റുവാങ്ങി. ബാലു ജി വെള്ളിക്കര, സാവിയോ പാമ്പൂരി, ടോമിച്ചൻ പാലമുറി, രഞ്ജിത്ത് ചുക്കനാനി, ജോർജ്കുട്ടി പൂതക്കുഴി, ജോസ് പാനാപ്പള്ളി, മോളിക്കുട്ടി എന്നിവർ സന്നിഹിതരായിരുന്നു.