കാഞ്ഞിരപ്പള്ളി : ജനറൽ ആശുപത്രിയിൽ ഒരു കോടി രൂപ മുടക്കി 500 ലിറ്റർ സംഭരണ ശേഷിയുള്ള ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും. ആശുപത്രി ഉപയോഗത്തിന് ശേഷം മറ്റു സ്വകാര്യ ആശുപത്രികൾക്കും ഇവിടെ നിന്ന് ഓക്സിജൻ ലഭ്യമാകും. ഇതിനായി സംസ്ഥാന സർക്കാരിൽ നിന്ന് അനുവാദം ലഭിച്ചതായി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എൻ.ഗിരീഷ് കുമാർ പറഞ്ഞു. ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിന് മുന്നോടിയായി

ഡി.എം.ഒ ജേക്കബ് വർഗ്ഗീസ്, ഡി.പി.എം ഡോ.വ്യാസ് സുകുമാരൻ, ജില്ലാ സി.എഫ്.എൽ.ടി.സി നോഡൽ ഓഫീസർ ഡോ.ഭാഗ്യശ്രീ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി എന്നിവർ ആശുപത്രി സന്ദർശിച്ചു. സംസ്ഥാന ടെക്നിക്കൽ കമ്മിറ്റിയുടെ അനുമതിയോടെ ഉടൻ നിർമ്മാണം പൂർത്തിയാക്കും.