മുത്തോലി : പഞ്ചായത്ത് എട്ടാം വാർഡിലെ ലോക് ഡൗൺ മൂലം ദുരിതം അനുഭവിക്കുന്ന 116 കുടുംബങ്ങൾക്ക് കൈത്താങ്ങായി മീനച്ചിൽ സേവാഭാരതിയുടെ നേതൃത്വതിൽ അരി ,പലചരക്ക്, പച്ചക്കറി, മറ്റ് നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. സേവാഭാരതി ജില്ലാ ഉപാദ്ധിക്ഷൻ ഡി.പ്രസാദ് ഉദ്ഘാടനം ചെയ്തു. മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി മീനാഭവൻ, മീനച്ചിൽ വാർഡംഗം എം.പി.ജയ, ടി.ഡി.ബിജു, അനിൽ വി നായർ, വിശ്വനാഥൻ നായർ, കെ.ആർ.ബിജു, ഷാബു ജി, രമേശ് ചന്ദ്രൻ, വിഷ്ണു ബിജു തുടങ്ങിയവർ പങ്കെടുത്തു. സേവാഭാരതിയുടെ സന്നദ്ധ സേവകർ 10 ടീമുകളായി തിരിച്ചു എട്ടാംവാർഡിലെ വീടുകളിൽ ഭക്ഷ്യക്കിറ്റുകൾ എത്തിച്ചു നൽകി. കൊവിഡ് രോഗികളുടെ വീടുകളിൽ അണുനശീകരണം, മരുന്നും നിത്യോപയോഗ സാധനങ്ങളും, ആഹാരവും എത്തിച്ചു നൽകിയും, വാഹന സൗകര്യവും, ഓക്‌സിമീറ്റർ വിതരണവും സേവാഭാരതി നടത്തുന്നുണ്ട്.