പാലാ : ജില്ലാ മാനസിക ആരോഗ്യ കേന്ദ്രവുമായി സഹകരിച്ച് ഡിമെൻഷ്യ കെയർ പാലാ, കൊവിഡ് രോഗികൾക്കും മാനസിക വൈഷമ്യമനുഭവിക്കുന്നവർക്കും ടെലി കൗൺസലിംഗ് ആരംഭിച്ചു. ഇതിനായി മാനസികാരോഗ്യ വിദഗ്ദ്ധരുടെ സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. ഓൺലൈൻ ആയി ചേർന്ന ആലോചന യോഗത്തിൽ ട്രെസി ജോൺ കൊട്ടുകാപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മാനസികാരോഗ്യ കേന്ദ്രം നോഡൽ ഓഫീസറും, സൈക്യാട്രിസ്റ്റുമായ ഡോ. ടോണി തോമസ് , ഡോ.റോയി എബ്രാഹം കള്ളിവയലിൽ, ഡോ.രാജു ഡി കൃഷ്ണപുരം, ഡോ.രാധാകൃഷ്ണൻ വരകപ്പള്ളിൽ, ജൂലി മാത്യു, കെ. ശരത് കാരനാട് , എബ്രാഹം പാലക്കുടി, സജിമോൻ തോമസ്, എന്നിവർ സംസാരിച്ചു.