കുറവിലങ്ങാട് : ഗ്രാമപഞ്ചായത്തിലെ സമൂഹഅടുക്കളയിലേക്ക് ഭക്ഷ്യസാധനങ്ങളും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സാമ്പത്തിക സാഹായവും നൽകി കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി. മണ്ഡലം പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ തെന്നാട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിയ്ക്ക് കൈമാറി. ബേബി തൊണ്ടാംകുഴി, ടോമി ചിറ്റക്കോടം, തോമസ് കുര്യൻ, സിജി സെബാസ്റ്റിയൻ, ഇമ്മാനുവൽ നിധീരി, ഔസേപ്പച്ചൻ തടത്തിൽ, ജോസഫ് പുതിയിടം കളത്തൂർ, തോമസ് ഉതിമറ്റം, ജോജോ തൊണ്ണത്തിൽപറമ്പിൽ, ടോമി കൊച്ചുപൂവക്കോട്ട്, ഷാജി പുതിയിടം, അലിൻ ജോസഫ്, അമൽ മത്തായി, ജിത്തു തൊടുതൊട്ടിയിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ്, എം.എൻ. രമേശൻ, പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ്. കൈമൾ എന്നിവർ പ്രസംഗിച്ചു.