ചങ്ങനാശേരി : ജില്ലാ പഞ്ചായത്തിന്റെ ദേവിക സാന്ത്വനം പദ്ധതിയിലൂടെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. തൃക്കൊടിത്താനം ,പായിപ്പാട്, സെൻറ് ജോസഫ് ഹൈസ് സ്കൂൾ നാലുകോടി എന്നിവിടങ്ങളിലായിരുന്നു വിതരണം. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മഞ്ജു സുജിത്ത് ഉദ്ഘാടനം ചെയ്തു. പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മോഹനൻ, തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ.സുവർണ്ണകുമാരി, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി മാത്യു, തൃക്കൊടിത്താനം സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.എസ്.സാനില, പായിപ്പാട് സ്കൂൾ പ്രിൻസിപ്പൾ എം.എസ്.സുനിൽ, എച്ച്.എമ്മു മാരായ ഉഷാ എലിസബത്ത് വർഗീസ്, ശ്രീകല, എന്നിവർ പങ്കെടുത്തു.