കുമരകം : ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിൽ കൊവിഡ് പശ്ചാത്തലത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രദേശങ്ങളിലും, വെള്ളപ്പൊക്ക ദുരിതം നേരിടുന്നവർക്കും കർഷകസംഘം കുമരകം നോർത്ത് കമ്മിറ്റിയും, മറ്റീത്ര - ചാഴിവലത്തുകരി പാടശേഖരവും, സി.പി.എം കവണാറ്റിൻകര ബ്രാഞ്ചും സംയുക്തമായി ഭക്ഷ്യക്കിറ്റുകൾ നൽകി. വിതരണ ഉദ്ഘാടനം 315-ാം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കേശവൻ നിർവഹിച്ചു. പാടശേഖരസമിതി സെക്രട്ടറി പി.ബി.അശോകൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ്.പ്രസിഡന്റ് വി. കെ.ജോഷി, ബ്ലോക്ക് പഞ്ചാത്തംഗം കവിതാ ലാലു, പഞ്ചായത്ത് അംഗം സ്മിതാ സുനിൽ തുടങ്ങിയവർ സംസാരിച്ചു. ജയ്മോൻ മറുതാച്ചിക്കൽ, ഷിജോ ജോൺ, ബിനീഷ് റാവു തുടങ്ങിയവർ നേതൃത്വം നൽകി.