വാഴൂർ : ജില്ലാ പഞ്ചായത്തിൽ നിന്ന് വാഴൂർ ഗ്രാമപഞ്ചായത്തിന് പൾസ് ഓക്‌സിമീറ്ററുകൾ നൽകി. വാഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എൻ.ഗിരീഷ് കുമാർ പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജിക്ക് ഓക്‌സിമീറ്ററുകൾ കൈമാറി. പഞ്ചായത്ത്അംഗങ്ങളായ ശ്രീകാന്ത്.വി.തങ്കച്ചൻ, എസ്.അജിത്കുമാർ എന്നിവർ പങ്കെടുത്തു.