കറുകച്ചാൽ : നെടുംകുന്നം, കറുകച്ചാൽ പഞ്ചായത്തുകളിലെ സമൂഹഅടുക്കളയിലേക്ക് മർച്ചന്റ്‌സ് അസോസിയേഷൻ കറുകച്ചാൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പലരക്കും അനുബന്ധ സാധനങ്ങളും നൽകി. കറുകച്ചാലിൽ നടത്തിയ ചടങ്ങിൽ നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റ് ബീനാ നൗഷാദ്, കറുകച്ചാൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരൺ എന്നിവർ സാധനങ്ങൾ ഏറ്റുവാങ്ങി. മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി രാജേന്ദ്രൻനായർ നേതൃത്വം നൽകി. കടകകൾ തുറക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നു വ്യാപാരികൾക്കും കിറ്റുകൾ വിതരണം ചെയ്തു.