കോട്ടയം : വിരമിക്കൽ ചടങ്ങിനായി മാറ്റിവച്ചിരുന്ന തുക കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകി കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.എസ് സതീഷ് കുമാർ.
കൊവിഡ് റിലീഫ് @പുതുപ്പള്ളി എന്ന പദ്ധതിയുടെ ഭാഗമായി പുതുപ്പള്ളി പഞ്ചായത്തിലെ 13-ാം വാർഡിലെ ആശാവർക്കർ ഷൈനിക്കാണ് ഇദ്ദേഹം ഓക്‌സിമീറ്ററും , വെപ്രൈസറും കൈമാറിയത്. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജെയ്‌സൺ പെരുവേലി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാം കെ വർക്കി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോജി ജോർജ്,വാർഡ് പ്രസിഡന്റ് സുമോദ് പുതുപ്പള്ളി എന്നിവർ പങ്കെടുത്തു.