കോട്ടയം : കേരള എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ കൊവിഡ് ബാധിതർക്കായി വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റിന്റെയും, മരുന്നുകളുടെയും വിതരണ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോട്ടയം ടൗൺ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലെ വിവിധ വാർഡുകളിലായി നൂറിലധികം കുടുംബങ്ങൾക്ക് സഹായം എത്തിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സോജോ തോമസ്, സംസ്ഥാന കമ്മിറ്റി അംഗം പി.സി.മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് ജോഷി മാത്യു, ബ്രാഞ്ച് പ്രസിഡന്റ് സജിമോൻ.സി.എബ്രഹാം, കൗൺസിലർ ധന്യ ഗിരീഷ്, വാർഡ് പ്രസിഡന്റ് ജിനോ.റ്റി.തോമസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രൂപൻ, അറുമുഖം എന്നിവർ നേതൃത്വം നൽകി.